സ്‌നേഹം, കരുണ, അനുകമ്പ, അനുതാപം എന്നീ വികാരങ്ങള്‍ ഫലപ്രദമായി വിനിമയം ചെയ്യുമ്പോഴാണ് ആവേശവും ആനന്ദവും ആത്മസംതൃപ്തിയും ലഭിക്കുന്നത്.
ജീവിതത്തിന് വര്‍ണവും വസന്തവുമേകുന്നത് മനുഷ്യവികാരങ്ങളാണ്. ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിലും ദുര്‍ബലപ്പെടുത്തുന്നതിലും വികാരങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വികാരങ്ങളെ പ്രാഥമികം (Primary), ദ്വിതീയം (Secondary) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.