വസ്ത്രം ഒരു ഭാഷയാണ്, സംസ്‌കാരമാണ്, അടയാളമാണ്, പ്രഖ്യാപനമാണ്. വ്യക്തി സംസാരിക്കും മുമ്പ് അവന്റെ വേഷം സംസാരിക്കും.
വേഷത്തിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവരുണ്ട്. വസ്ത്രധാരണത്തിന്റെ വൃത്തിക്കും ഭംഗിക്കും ഒട്ടും പ്രാധാന്യം കല്‍പിക്കാത്തവരാണിവര്‍. വേഷത്തിന്റെ രൂപമോ ചേര്‍ച്ചയോ ഒന്നും ഇവര്‍ കാര്യമാക്കാറില്ല. വേഷം കെട്ടാനായി മാത്രം ജീവിക്കുന്ന ചിലരുണ്ട്.