ചിലര്‍ ജോലി ചെയ്യുന്നത് ഒട്ടും തൃപ്തിയില്ലാതെയാണ്. കേവലം പണ സമ്പാദനത്തിനായി ജോലി ചെയ്യുന്നവരുണ്ട്. സംതൃപ്തമായ ജോലി ജീവിത സൗഭാഗ്യങ്ങളില്‍ ഒന്നാണ്. സുപ്രധാന കാര്യവുമാണത്.
പള്ളി നിര്‍മിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മൂന്നുപേര്‍. അതുവഴി വന്ന ഒരു സുഹൃത്ത് അവരോട് ചോദിച്ചു: നിങ്ങള്‍ക്ക് ഇവിടെ എന്താണ് ജോലി? ഒന്നാമന്‍ പറഞ്ഞു: കണ്ടാലറിഞ്ഞു കൂടേ ഞങ്ങള്‍ ചെയ്യുന്ന ജോലി എന്താണെന്ന്. ഞങ്ങള്‍ ഇവിടെ കല്ലുകള്‍ പടുത്തുയര്‍ത്തുന്നു.
രണ്ടാന്‍ പറഞ്ഞു: ഞാന്‍ കുടുംബം പോറ്റാനുള്ള ജീവിതമാര്‍ഗം തേടുകയാണ്. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്‌നേഹസമ്പന്നനായ ദൈവത്തെ ആരാധിക്കാനുള്ള വിശുദ്ധ ഭവനം പണിയുന്നു.
ജോലിയോടുള്ള മൂന്നാളുകളുടെ മനോഭാവങ്ങളാണ് നാം കണ്ടത്. ചിലര്‍ ജോലി ചെയ്യുന്നത് ഒട്ടും തൃപ്തിയില്ലാതെയാണ്. മറ്റു ചിലര്‍ കേവലം പണ സമ്പാദനത്തിനായി ജോലി ചെയ്യുന്നു. സംതൃപ്തമായ ജോലി ജീവിത സൗഭാഗ്യങ്ങളില്‍ ഒന്നാണ്. സുപ്രധാന കാര്യവുമാണ്.
നൂറു ശതമാനം തൃപ്തമായ ജോലി നമുക്ക് ലഭിക്കണമെന്നില്ല. കിട്ടിയ ജോലിയില്‍ ആനന്ദം കണ്ടെത്താനാണ് നാം ശ്രമിക്കേണ്ടത്. ജോലിയിലെ അസംതൃപ്തിക്കുള്ള അടിസ്ഥാന കാരണങ്ങള്‍ ഇവയാണ്. ഒന്ന്: ചെയ്യുന്ന ജോലിയുടെ മൂല്യവും പ്രാധാന്യവും അറിയാതിരിക്കുക. രണ്ട്: അര്‍ഹമായ അംഗീകാരവും പ്രതിഫലവും ലഭിക്കാതിരിക്കുക. മൂന്ന്: സ്വന്തം ഇഷ്ടത്തിനും അഭിരുചിക്കും ഒട്ടും ഇണങ്ങാത്ത പ്രവര്‍ത്തന മേഖലയില്‍ ജോലി ചെയ്യേണ്ടി വരിക.
ഇഷ്ടമില്ലാതെ ഒരു കാര്യം നിര്‍വഹിക്കുമ്പോള്‍ അത് തികച്ചും യാന്ത്രികമായിരിക്കും. കേവലം കടമ നിര്‍വഹിക്കലായി അത് പരിമിതപ്പെടും. മനസ്സറിയാതെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സജീവതയുണ്ടാവില്ല. കാരണം ആ ജോലിയില്‍ പങ്കാളിയാവുന്നത് നമ്മുടെ കൈകള്‍ മാത്രമാണ്. അപ്പോള്‍ ആ ജോലി ഭാരമുള്ളതും പ്രയാസകരവുമായിത്തീരും. കുറെ ന്യൂനതകളും അതിനുണ്ടാവും.
മനസ്സിനൊപ്പം ഹൃദയം കൂടി ജോലിയില്‍ വ്യാപൃതമായാല്‍ അത് സന്തോഷപ്രദവും സംതൃപ്തവുമാവും. ഹൃദ്യമായ ജോലിയില്‍ നമുക്ക് വല്ലാത്ത ആനന്ദവും ആസ്വാദനവും ലഭിക്കും. ഹൃദ്യമെന്നാല്‍ ഹൃദയത്തിന് ആനന്ദം നല്‍കുന്നതും മനോഹരമായതും.
മനസ്സിനൊപ്പം ഹൃദയം കൂടി ജോലിയില്‍ വ്യാപൃതമായാല്‍ ആ ജോലി സന്തോഷപ്രദവും സംതൃപ്തവുമാവും. ഹൃദ്യമായ ജോലിയില്‍ നമുക്ക് വല്ലാത്ത ആനന്ദവും ആസ്വാദനവും ലഭിക്കും. ഹൃദ്യമെന്നാല്‍ ഹൃദയത്തിന് ആനന്ദം നല്‍കുന്നതും മനോഹരമായതും എന്നാണല്ലോ.
അത്തരം ജോലിക്ക് നല്ല ഗുണവും മികച്ച അനന്തരഫലങ്ങളുമുണ്ടാവും. ചെറുതും വലുതുമായ എന്തെല്ലാം കര്‍മങ്ങളിലൂടെയാണ് നമ്മുടെ ഓരോ ദിനവും കടന്നുപോകുന്നത്. അത് ഹൃദ്യമായും നല്ല രീതിയിലും നിര്‍വഹിച്ചാല്‍ നമുക്ക് കിട്ടുന്ന അനുഭൂതി വിവരിക്കാനാവാത്തതാണ്.
നാമെന്ത് കാര്യം ചെയ്യുമ്പോഴും അത് പരിപൂര്‍ണതയോടെയും ഗുണകാംക്ഷയോടെയും നിര്‍വഹിക്കണമെന്നാണ് പ്രവാചക കല്‍പന. 'നിങ്ങളില്‍ ആരെങ്കിലും ഒരു ജോലി നിര്‍വഹിക്കുമ്പോള്‍ അത് മികച്ച രീതിയില്‍ ചെയ്യുന്നതിനെ തീര്‍ച്ചയായും അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു.' (ത്വബ്‌റാനി)