കത്തുന്ന വെയിലത്ത് ചൂടേറ്റു വാങ്ങി തന്റെ കീഴെ അഭയം തേടുന്നവര്‍ക്ക് തണല്‍ വിരിക്കുന്ന ഒരു വൃക്ഷത്തിന് എന്തുമാത്രം പ്രാധാന്യമുണ്ട്!
കടുത്ത ചൂടുള്ള കാലാവസ്ഥയാണിപ്പോള്‍. ശക്തമായ വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ ഒരു തണല്‍ കിട്ടിയെങ്കില്‍ എന്ന് നാം കൊതിച്ചുപോകും. വേനല്‍കാലത്ത് യാത്ര ചെയ്യുമ്പോള്‍ വഴിയരികിലെ തണല്‍ മരങ്ങള്‍ എന്ത് ആശ്വാസമാണ്.
