ജീവിതം നിശ്ചലമായി പരന്നുകിടക്കുന്ന തടാകം പോലെയല്ല. ഇടയ്ക്കിടെ കാറ്റും കോളും നിറയുന്ന കടലിനോട് വേണമെങ്കില്‍ ജീവിതത്തെ ഉപമിക്കാം. കടലിന്റെ ഭാവമാറ്റങ്ങള്‍ പോലെ ജീവിതത്തിലും ചെറുതും വലുതുമായ പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടാവും.
ഡോ. സ്‌പെന്‍സര്‍ ജോണ്‍സണ്‍ എഴുതിയ Who moved my cheese (എന്റെ സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരുത്തിയതാര്?) എന്ന ഒരു പുസ്തകമുണ്ട്. ജീവിത സൗകര്യങ്ങള്‍, സന്തോഷം, സൗന്ദര്യം, വിജയം തുടങ്ങിയവയുടെ പ്രതീകമാണ് ചീസ്. ചീസിനെ ചുറ്റിപ്പറ്റി അത് അനുഭവിച്ചും ആസ്വദിച്ചും കഴിയുന്ന നാലു കഥാപാത്രങ്ങളാണ് ഈ കഥയിലുള്ളത്.