തോല്‍വിയെ നേരിടാനുള്ള ധീരതയുണ്ടാവണം. തോല്‍ക്കാന്‍ മനസ്സുണ്ടാവുക എന്നതാണ് മുന്നോട്ടുള്ള ആദ്യപടി.
പരാജയം സങ്കടവും നിരാശയും ഉണ്ടാക്കുന്ന അവസ്ഥയാണ്. പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്കോ ഗ്രേഡോ കിട്ടാതിരിക്കുമ്പോള്‍, ഇഷ്ടപ്പെട്ട ജോലി കിട്ടാതിരിക്കുമ്പോള്‍, ജീവിതത്തില്‍ വീഴ്ചയും തോല്‍വിയും ഉണ്ടാകുമ്പോഴൊക്കെ നമ്മള്‍ വേദനിക്കാറുണ്ട്.
