പ്രപഞ്ചത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ ശാസ്ത്രീയ നിഗമനങ്ങള്‍ അറിഞ്ഞാല്‍ മാത്രം മതി. സൂര്യനെപ്പോലെ, അതിനെക്കാള്‍ എത്രയോ വലിയ കോടിക്കണക്കിന് നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ഗാലക്‌സി.
''ആകാശഭൂമികളെ മാതൃകയില്ലാതെ സൃഷ്ടിച്ചവനാണവന്‍. ഒരു കാര്യം വിധിച്ചാല്‍ അതിനോട് അവന്‍ പറയും: ഉണ്ടാവുക. അപ്പോള്‍ അതുണ്ടാകും'' (2:117). 'സമാഅ്' എന്നതിന് ഭാഷാപരമായി നമ്മള്‍ ആകാശം എന്നു പറയുന്നു. എന്നാല്‍ ഉപരിതലം എന്നും അര്‍ഥമുണ്ട്.
