നമ്മള്‍ ഭൂമിയില്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ്?


പ്രപഞ്ചം ഉള്‍പ്പെടെ ദൈവം സൃഷ്ടിച്ച ഓരോ അണുവും അവന്റെ ജ്ഞാനത്തിന്റെയും കൃപയുടെയും ശക്തിയുടെയും അടയാളങ്ങളാണ്. അവയില്‍ നിന്ന് നമ്മള്‍ അറിവും ഉള്‍ക്കാഴ്ചയും നേടുന്നു. വാക്കുകള്‍ക്കതീതമായി വിസ്തൃതവും വിസ്മയാവഹവുമായ പ്രപഞ്ചം നമ്മുടെ മനസ്സിനുള്‍ക്കൊള്ളാനാവുന്നതിനും അപ്പുറം ജീവലോകങ്ങളെയെല്ലാം നിലനിര്‍ത്തുന്ന ദൈവത്തിന്റെ സാര്‍വലൗകികമായ മഹിമ പ്രതിഫലിപ്പിക്കുന്നതാണ്.

അവന്‍ എല്ലാം സന്തുലിതമായും ഒന്ന് മറ്റൊന്നിന് തുണയായും ഉപകാരപ്രദമായുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൈവം സൃഷ്ടിച്ച ഒന്നും തന്നെ ആവശ്യമില്ലാത്തതോ വേണ്ടാത്തതോ അല്ല. എല്ലാത്തിനെയും സത്യത്തിലും നന്മയിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്.


ഉസ്മാൻ അബ്ദുറഹ്മാൻ യു എൻ പരിസ്ഥിതി വിഭാഗം