മാംസാഹാരികളായ തങ്ങളുടെ വോട്ടര്‍മാരെ നഷ്ടപ്പെടുമെന്ന ആശങ്കയാല്‍ ബീഫിനെ എതിര്‍ക്കാതിരിക്കുക എന്നത് സംസ്ഥാനത്തെ പരിവാറിന്റെ ദീര്‍ഘകാല നയമാണ്.
സാംസ്‌കാരിക-മത ശുദ്ധിവാദികള്‍ പ്രകടിപ്പിക്കുന്ന ധ്രുവീകരണ ആശങ്കകള്‍ക്കിടയിലും കേരളം പണ്ടുമുതലേ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണശീലങ്ങള്‍ക്കും ഭക്ഷണം പങ്കിടുന്നതിനും സമുദായങ്ങള്‍ക്കിടയിലുള്ള പാചകവിനിമയങ്ങള്‍ക്കും പേരുകേട്ടതാണ്. അതിനാല്‍, കാളകളുടെയും പോത്തുകളുടെയും മാംസം സംസ്ഥാനത്ത് വിവാദരഹിതമായ ഒരു ഭക്ഷണഘടകമായി തുടര്‍ന്നു.
