മനഃസംതൃപ്തിയുടെ അളവുകോല്‍ എവിടെയാണ്


മനുഷ്യര്‍ പരസ്പരം പങ്കുവെച്ച് സഹകരണ ഭാവത്തില്‍ ജീവിതം നയിക്കണമെന്നാണ് മതം താല്പര്യപ്പെടുന്നത്. സൗകര്യങ്ങളുടെ ആധിക്യം ഒരുതരത്തിലുള്ള പരീക്ഷണമാണ്.

നുഷ്യന് ലഭിച്ചിരിക്കുന്ന ജീവിത വിഭവങ്ങളഖിലവും ദൈവം തമ്പുരാന്‍ നല്‍കിയതാണ്. ജീവിത സൗകര്യങ്ങളുടെ ആധിക്യങ്ങള്‍ക്കിടയിലും നിരാശ ബാധിച്ച് അസംതൃപ്തരായി ജീവിക്കുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. പടച്ചവന്‍ നല്‍കിയ ജീവിത വിഭവങ്ങളിലും സൗകര്യങ്ങളിലും സംതൃപ്തിയടഞ്ഞ് ജീവിക്കുന്നവന് മനസ്സമാധാനം നേടാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം. മതം അത് പറയുന്നുമുണ്ട്.