റബ്ബിനെ അംഗീകരിച്ചും അവന്‍ പഠിപ്പിച്ച ശരിയായ പഥത്തില്‍ കര്‍മനിരതരാവുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.
- 'ഞങ്ങളുടെ നാഥന്‍ അല്ലാഹുവാകുന്നു എന്ന് പ്രഖ്യാപിക്കുകയും എന്നിട്ട് അതില്‍ അടിയുറച്ച്, ചൊവ്വായി നിലകൊള്ളുകയും ചെയ്യുന്നവരുണ്ടല്ലോ, തീര്‍ച്ചയായും അവരിലേക്ക് മലക്കുകള്‍ ഇറങ്ങിവരുന്നതാണ്. അവര്‍ അവരോട് പറയും: ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തെക്കുറിച്ച് നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക' (ഖുര്‍ആന്‍ 41:30).
