മനുഷ്യര്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട സമുദായം


ഈ സമുദായം മനുഷ്യവര്‍ഗത്തിനാകമാനം ഉള്ളവരാണെന്ന ഖുര്‍ആനിക സൂചന ശ്രദ്ധേയമാണ്. സ്വന്തം കാര്യം, കുടുംബം, സമുദായം എന്നിവയോട് മാത്രമല്ല ഈ സമൂഹത്തിന് ഉത്തരവാദിത്തമുള്ളത്.

''മനുഷ്യവംശത്തിനു വേണ്ടി രംഗത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.