സ്വയം വിഡ്ഢിയായവനല്ലാതെ ഇബ്റാഹീമിന്റെ മാര്‍ഗത്തെ വെറുക്കാന്‍ കഴിയില്ല എന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്
- 'സ്വന്തം ആത്മാവിനെ വിഡ്ഢിയാക്കിയവനല്ലാതെ ആരാണ് ഇബ്റാഹീമിന്റെ മാര്‍ഗം വെറുക്കുക? ഇഹലോകത്ത് അദ്ദേഹത്തെ നാം വിശിഷ്ടനായി തിരഞ്ഞെടുത്തിരിക്കുന്നു. പരലോകത്തോ, അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും' (ഖുര്‍ആന്‍ 2:130).
