എല്ലാം റബ്ബിനെ ഏല്പിക്കുന്ന വിശ്വാസത്തിന്റെ ഉന്നതതലമാണ് തവക്കുല്‍. മനുഷ്യന് ചെയ്യേണ്ട കാര്യങ്ങളെല്ലാം അവന് തന്നെ നിര്‍വഹിക്കണം. തന്റെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തുള്ളതെല്ലാം റബ്ബില്‍ ഭരമേല്പിച്ച് പ്രതീക്ഷാപൂര്‍വം മുന്നോട്ടുപോവുക.
''നിങ്ങളെ അല്ലാഹു സഹായിക്കുന്നപക്ഷം നിങ്ങളെ തോല്പിക്കാനാരുമില്ല. അവന് നിങ്ങളെ കൈവിട്ടുകളയുന്നപക്ഷം അവനു പുറമേ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്പിക്കട്ടെ'' (ഖുര്‍ആന്‍ 3: 160).