ഊഹങ്ങള്‍ വെടിയുക; സ്വകാര്യങ്ങളിലേക്ക് ഒളിഞ്ഞു നോക്കരുത്


ഊഹം, ചാരവൃത്തി, പരദൂഷണം എന്നിവ കുറ്റകരവും വ്യക്തിബന്ധങ്ങള്‍ തകരാന്‍ ഇടവരുത്തുന്ന പ്രവൃത്തികളുമാണ്.

  • സത്യവിശ്വാസികളേ, മിക്ക ഊഹങ്ങളും നിങ്ങള്‍ വെടിയണം. തീര്‍ച്ചയായും ചില ഊഹങ്ങള്‍ കുറ്റകരമാണ്. നിങ്ങള്‍ ചാരവൃത്തി നടത്തുകയോ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ പരദൂഷണം പറയുകയോ ചെയ്യരുത്. മരിച്ചുകിടക്കുന്ന സ്വന്തം സഹോദരന്റെ ഇറച്ചി തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? അത് നിങ്ങള്‍ വെറുക്കുന്നതാണ്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണ് (ഖുര്‍ആന്‍ 49:12).