തെറ്റ് സംഭവിച്ചാല്‍


തെറ്റു വന്നാല്‍ തിരിച്ചറിഞ്ഞ് സ്രാഷ്ടാവിനോട് മാപ്പപേക്ഷിക്കുന്നവരും തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നവരുമാണ് സ്വര്‍ഗാവകാശികള്‍.

കാശഭൂമികളോളം വിശാലമായ സ്വര്‍ഗം സൂക്ഷ്മതയോടെ ജീവിക്കുന്നവര്‍ക്ക് ഒരുക്കപ്പെട്ടിട്ടുണ്ടെന്ന് അല്ലാഹു പറയുന്നുണ്ട്. രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരും കോപം നിയന്ത്രിക്കുന്നവരും ജനങ്ങള്‍ക്ക് മാപ്പ് നല്‍കുന്നവരും സുകൃതം ചെയ്യുന്നവരുമാണ് ഈ സ്വര്‍ഗത്തിന്റെ അവകാശികള്‍.