മരണം യാഥാര്‍ഥ്യമാണ്; അനന്തര ജീവിതവും


മരണം അവര്‍ക്ക് ഏറെ പേടിയാണ്. മരണത്തില്‍ നിന്ന് രക്ഷപ്പെടാനാവുന്ന എല്ലാ മുന്‍കരുതലുകളും അവര്‍ എടുത്തുകൊണ്ടേയിരിക്കും. എത്രതന്നെ ശ്രദ്ധിച്ചാലും സ്രഷ്ടാവ് നിശ്ചയിച്ച സമയത്തും സ്ഥലത്തും നാം മരണമെന്ന യാഥാര്‍ഥ്യത്തെ നേരിടണം.

റയുക: നിശ്ചയം, ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടിയകലുന്നുവോ, തീര്‍ച്ചയായും അത് നിങ്ങളെ കണ്ടുമുട്ടുന്നതാണ്. പിന്നീട് നിങ്ങള്‍ ദൃശ്യവും അദൃശ്യവും അറിയുന്നവനിലേക്ക് മടക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതുമാണ് (ഖുര്‍ആന്‍ 62:08).

ജനിച്ചവരെല്ലാം മരിക്കണമെന്നത് സ്രഷ്ടാവിന്റെ അലംഘനീയമായ തീരുമാനമാണ്. മനുഷ്യര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത കാര്യവുമാണിത്. പക്ഷേ, പലരും പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ അവര്‍ ഇവിടെ എന്നും വസിക്കുന്നവരാണെന്നു തോന്നും.

മരണം അവര്‍ക്ക് ഏറെ പേടിയാണ്. മരണത്തില്‍ നിന്ന് രക്ഷപ്പെടാനാവുന്ന എല്ലാ മുന്‍കരുതലുകളും അവര്‍ എടുത്തുകൊണ്ടേയിരിക്കും. എത്രതന്നെ ശ്രദ്ധിച്ചാലും സ്രഷ്ടാവ് നിശ്ചയിച്ച സമയത്തും സ്ഥലത്തും നാമോരോരുത്തരും മരണമെന്ന യാഥാര്‍ഥ്യത്തെ നേരിടണം.

നാം ജനിക്കുന്നതിനു മുമ്പ് നമ്മെ ആര് നിയന്ത്രിച്ചിരുന്നുവോ അവന്‍ തന്നെ നമ്മുടെ മരണശേഷവും നമ്മെ നിയന്ത്രിക്കുന്നതുമാണ്. നമ്മുടെ ജനനത്തില്‍ നമുക്ക് യാതൊരു സ്വാധീനവുമില്ലാത്തതുപോലെ നമ്മുടെ മരണനാനന്തര ജീവിതത്തിലും നമുക്കൊരു നിയന്ത്രണവുമില്ല.

പ്രപഞ്ചമാസകലമുള്ള മുഴുവന്‍ മനുഷ്യനും അവന്റെ സാങ്കേതികവിദ്യക്കും കാണാന്‍ കഴിയുന്നതും അദൃശ്യവുമായ മുഴുവന്‍ കാര്യങ്ങളും സൂക്ഷ്മമായി അറിയുന്നവനാണ് സ്രഷ്ടാവ്. അവനിലേക്കാണ് മരണശേഷം ഓരോ സൃഷ്ടിയും തിരിച്ചുചെല്ലുന്നതും.

മരണാനന്തരം മനുഷ്യന്‍ വിചാരണ ചെയ്യപ്പെടുന്നതും അവന് അര്‍ഹമായ രക്ഷാശിക്ഷകള്‍ ലഭിക്കുന്നതും അവന്റെ ജീവിതകാല പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചായിരിക്കും. വ്യക്തമായ തെളിവോടെയാണ് റബ്ബ് വിചാരണ നടത്തുന്നതും തീരുമാനമെടുക്കുന്നതും.

നമ്മുടെ ജീവിതത്തില്‍ നാം പറഞ്ഞതും പ്രവര്‍ത്തിച്ചതും കുറച്ച് കഴിയുമ്പോള്‍ നാം മറന്നുപോയിരിക്കും. എന്നാല്‍ മനുഷ്യന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് സൂക്ഷിക്കാനും ഓരോ വാക്കുകളും കൃത്യമായി റെക്കോര്‍ഡ് ചെയ്യാനും റബ്ബ് സംവിധാനമൊരുക്കിയിട്ടുണ്ട്.

മരണാനന്തരം മനുഷ്യന്‍ വിചാരണ ചെയ്യപ്പെടുന്നതും അവന് അര്‍ഹമായ രക്ഷാശിക്ഷകള്‍ ലഭിക്കുന്നതും അവന്റെ ജീവിതകാല പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചായതിനാല്‍, വ്യക്തമായ തെളിവോടെയാണ് റബ്ബ് വിചാരണ നടത്തുന്നതും തീരുമാനമെടുക്കുന്നതും.

അതിനാല്‍, മരണമെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞ് മരണാനന്തര ജീവിതം സന്തുഷ്ടമാക്കാന്‍ ശരിയായ വിശ്വാസവും സത്കര്‍മങ്ങളും ഉള്‍ക്കൊള്ളുക എന്നത് മാത്രമാണ് നമുക്ക് മുമ്പിലുള്ള വഴി.