കരുണാമയനായ ശക്തി കണ്ഠനാഡിയേക്കാള്‍ നമ്മുടെ അരികിലുണ്ടാകുമ്പോള്‍, നമ്മുടെ മനസ്സിനകത്ത് ഒളിഞ്ഞുകിടക്കുന്ന സമാധാനം തേടി എവിടേക്കാണ് പിന്നെ നാം അലയുന്നത് ? ഉറ്റചങ്ങാതിയായി, രക്ഷിതാവായി ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്നു സമാധാനിപ്പിക്കുന്ന ഒരുപാട് ഇഷ്ടമുള്ളൊരാള്‍, നമ്മുടെ മനസ്സും ചിന്തകളുമറിയുന്ന ഒരാള്‍ കൂടെത്തന്നെയുണ്ട്.
ദൈവവിശ്വാസം നല്‍കുന്ന നിര്‍ഭയത്വവും സമാധാനവുമാണ് വിശ്വാസിയെ കരുത്തനാക്കുന്നത്. പടച്ചവനിലുള്ള അടിയുറച്ച വിശ്വാസവും സൂക്ഷ്മതയും ഭരമേല്‍പിക്കലും അവന്റെ ജീവിതത്തെ സുന്ദരവും അര്‍ഥവത്തും ആക്കിത്തീര്‍ക്കുന്നു. കരുത്തുറ്റ വിശ്വാസം കൊണ്ട് ഏത് പ്രതിസന്ധികളെയും പുഞ്ചിരിയോടെ തരണം ചെയ്ത പ്രവാചകന്മാരുടെയും സഹാബികളുടെയും ചരിത്രങ്ങള്‍ മാതൃക തീര്‍ക്കുന്നു.