കൗമാരക്കൂട്ടത്തിന് മുതിർന്നവർ നൽകുന്ന സന്ദേശമെന്താണ്?


കൗമാരക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അവയുടെ തീവ്രത മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുകയും കൗമാരക്കാരെ ആഴത്തില്‍ വീക്ഷിക്കുകയും ചെയ്യുന്നവര്‍ മലയാളിയുടെ ആശങ്കകളോട് പ്രതികരിക്കുന്നു.

കൗമാരക്കൂട്ടം കലുഷിതമാകുന്നു എന്നത് പുതിയ കാര്യമല്ല. എല്ലാ കാലത്തും അത് സംഭവിച്ചിട്ടുണ്ട്, ആവര്‍ത്തിച്ചിട്ടുണ്ട്, ഇനി ആവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ഇക്കാലത്തെ സംഭവ വികാസങ്ങള്‍ ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. കാരണം, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. അതോടൊപ്പം, തിരിച്ചുപിടിക്കാന്‍ ആവാത്ത നഷ്ടങ്ങളുമാണ് അവ സമ്മാനിക്കുന്നത്.


അഡ്വ. നജ്മ തബ്ഷീറ സാമൂഹിക പ്രവര്‍ത്തക, അഭിഭാഷക