നമ്മോടുള്ള കല്പന പ്രവാചകനെ പിന്‍പറ്റാനാണ്


സ്രഷ്ടാവായ അല്ലാഹു മനുഷ്യവര്‍ഗത്തിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചത്, തന്റെ നിയമ നിര്‍ദേശങ്ങള്‍ എത്തിച്ചുകൊടുക്കാനാണ്. അല്ലാഹുവില്‍ വിശ്വസിക്കുന്നതോടൊപ്പം പ്രവാചകന്മാരെ കൂടി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂര്‍ത്തിയാവുന്നത്.

ല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടാകാവതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവര്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു'' (ഖുര്‍ആന്‍ 33:36).