ശാശ്വത വിജയത്തിലേക്കുള്ള വഴി തുറക്കാന്‍


മനുഷ്യവര്‍ഗത്തിനും ജീവജാലങ്ങള്‍ക്കും ജീവിക്കുന്ന ചുറ്റുപാടിനും ഗുണം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സത്കര്‍മങ്ങള്‍ എന്ന് പൊതുവേ പറയാം. പരലോകത്ത് പ്രതിഫലം ലഭിക്കണമെന്ന ആഗ്രഹത്തോടെ ചെയ്യുന്നതും മതം വിരോധിക്കാത്തതുമായ എല്ലാ കാര്യങ്ങളും സത്കര്‍മങ്ങളില്‍ വരും.

വിശ്വസിക്കുകയും സല്‍പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്ക് അവിടെ പരിശുദ്ധരായ ഇണകളുമുണ്ടായിരിക്കും. സ്ഥിരവും ഇടതൂര്‍ന്നതുമായ തണലില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യും (ഖുര്‍ആന്‍ 4:57).