ദൈവമെന്നത് വഴികള്‍ തുറന്നുതരുന്ന വെളിച്ചമാണ്. കിട്ടാത്തതിനെക്കുറിച്ചുള്ള പരിഭവങ്ങള്‍ മനസ്സിനെ അസ്വസ്ഥപ്പെടുത്തുമ്പോള്‍ കിട്ടിയതിനെ സംബന്ധിച്ച നന്ദി മനസ്സില്‍ സംതൃപ്തിയും സമാധാനവും കൊണ്ടുവരും.
സ്പാനിഷ് ആഭ്യന്തര യുദ്ധമാണ് കഥാപശ്ചാത്തലം. ഫാസിസ്റ്റുകള്‍ക്കെതിരായ യുദ്ധത്തിനിടെ ആന്റണ്‍ പിടിക്കപ്പെട്ടു. ജഡ്ജി വിധിച്ചത് വധശിക്ഷ. കൊലക്കയറിലേക്ക് ഒരു ദിവസം മാത്രം ബാക്കി. ഇരുമ്പഴിക്കുള്ളില്‍ മരണം കാത്തിരിക്കവേ സിഗരറ്റ് വലിക്കാന്‍ ആന്റണ്‍ മോഹിച്ചു.