കൗമാരക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അവയുടെ തീവ്രത മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുകയും കൗമാരക്കാരെ ആഴത്തില്‍ വീക്ഷിക്കുകയും ചെയ്യുന്നവര്‍ മലയാളിയുടെ ആശങ്കകളോട് പ്രതികരിക്കുന്നു.
സ്‌കൂള്‍ കലോത്സവങ്ങളിലും കോളജിലെയും മറ്റും പ്രോഗ്രാമുകളിലുമെല്ലാം മനഃപൂര്‍വം കൂട്ടത്തല്ലുകള്‍ ഉണ്ടാക്കുകയും അവ റീലാക്കി ഷെയര്‍ ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന പുതുതലമുറയെ നമ്മളൊക്കെ കൗതുകത്തോടു കൂടിത്തന്നെ നോക്കിക്കണ്ടിരുന്നുവെങ്കിലും പ്രായത്തിന്റെ അല്ലെങ്കില്‍ പക്വതക്കുറവിന്റെ പ്രശ്നമാണെന്നു പറഞ്ഞ് നമ്മള്‍ അതിനെ വിസ്മരിക്കുകയായിരുന്നു.