കൗമാരക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അവയുടെ തീവ്രത മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുകയും കൗമാരക്കാരെ ആഴത്തില്‍ വീക്ഷിക്കുകയും ചെയ്യുന്നവര്‍ മലയാളിയുടെ ആശങ്കകളോട് പ്രതികരിക്കുന്നു.
കുട്ടികള്‍ നടത്തിയ ക്രൂരതകളും അക്രമങ്ങളും ഞെട്ടിക്കുന്നതാണ്. എങ്ങനെയാണ് ഇവര്‍ക്ക് ഇതൊക്കെ ചെയ്യാന്‍ കഴിയുന്നത് എന്നാണ് ഈ വാര്‍ത്തകള്‍ കാണുമ്പോള്‍ ആലോചിക്കാറുള്ളത്.