വിശ്വാസികളെ തിരിച്ചുവിളിക്കുകയാണ് റമദാന്‍

സി ടി ആയിശ

ആത്മീയഭാവത്തെ പ്രോജ്ജ്വലിപ്പിച്ചു നിര്‍ത്താനാവുന്ന സൂക്ഷ്മതയുടെ വിരുന്നുകാരന്‍ വീണ്ടും വന്നെത്തി. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച പകലുകള്‍ നിര്‍മിച്ചെടുക്കുന്നത് ത്യാഗജീവിതത്തിനു മുന്നിട്ടിറങ്ങാന്‍ മടിയില്ലാത്ത മനുഷ്യരെയാണ്.

യുസ്സില്‍ എത്രയോ തവണ നമ്മിലേക്കു വന്നു കഴുകി ശുദ്ധീകരിച്ചുപോയിട്ടുണ്ട് ഈ അതിഥി. എങ്കിലും ഓരോ പ്രാവശ്യവും പുതുമ ചോര്‍ന്നുപോകാതെ കൂടുതല്‍ ആകര്‍ഷണമേകിയാണ് നമ്മിലേക്ക് അണയുന്നത്. വീണ്ടുമൊരു റമദാനിനെ ജീവിതത്തിലേക്ക് കിട്ടുന്ന ഭാഗ്യമോര്‍ത്ത് വിശ്വാസികള്‍ വിനയാന്വിതരാകുന്നു.