കുട്ടികളുടെ അവധിക്കാലം എന്ന വികാരത്തെ ചോര്‍ത്തിക്കളയുന്ന കമ്പോള കോഴ്സുകളും പരിശീലനങ്ങളും ഇന്നു സുലഭമാണ്. അത്തരം കാര്യങ്ങളിലേക്ക് തിരിയുന്നതിനു മുമ്പായി മക്കളുടെ താല്‍പര്യത്തെ തിരിച്ചറിയണം.
അവധിക്കാലം എന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. ചിലര്‍ക്കിത് യാത്രകളുടെ സീസണാണ്, ചിലര്‍ക്കിത് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ്. വേനലവധി എന്നതാകട്ടെ കുട്ടികളുടെ മനസ്സില്‍ അവിസ്മരണീയമായ ദിനങ്ങളാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള വീട്ടില്‍ ഈ സമയത്ത് കൊച്ചുകൊച്ചു പ്ലാനുകളും സ്വപ്‌നങ്ങളും നിറഞ്ഞിരിക്കും.