തീക്ഷ്ണമായ പരീക്ഷണങ്ങളില്‍ നിന്നുള്ള രക്ഷ


اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاء

അല്ലാഹുവേ, പരീക്ഷണങ്ങളുടെ തീക്ഷ്ണതയില്‍ നിന്നും കഷ്ടതയില്‍ അകപ്പെടുന്നതില്‍ നിന്നും മോശമായ വിധിയില്‍ നിന്നും ശത്രുക്കളുടെ ആഘോഷത്തില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു'' (ബുഖാരി 6616).

ഭൗതികജീവിതത്തില്‍ നന്മതിന്മകള്‍ കൊണ്ട് മനുഷ്യനെ പരീക്ഷിക്കുമെന്ന് അല്ലാഹു ഖുര്‍ആനിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിലും സ്വത്തിലും മക്കളിലും മറ്റു വിഭവങ്ങളിലുമെല്ലാം ഈ പരീക്ഷണങ്ങള്‍ ഉണ്ടാവും. ചില പരീക്ഷണങ്ങള്‍ കാണുമ്പോള്‍ അതിന്റെ തീക്ഷ്ണത കാരണം എങ്ങനെ മറികടക്കും, ഇനി എന്തു ചെയ്യും എന്നൊക്കെ മനുഷ്യര്‍ പരസ്പരം വിലപിക്കാറുണ്ട്. കാഠിന്യമേറിയ പരീക്ഷണങ്ങളില്‍ നിന്ന് രക്ഷ ചോദിച്ചുകൊണ്ട് പ്രവാചകന്‍(സ) നടത്താറുള്ള പ്രാര്‍ഥനയാണിത്.