ആവശ്യമായ പരിഗണന ലഭിക്കാതെ, വൈകാരികമോ ശാരീരികമോ ആയ പിന്തുണയില്ലാതെ വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന, പരിഹസിക്കുന്ന പെരുമാറ്റങ്ങള്‍ കാണിക്കാന്‍ സാധ്യതയുണ്ട്.
മറ്റൊരാളുടെ ചിന്തകളെയും വികാരങ്ങളെയും മനസ്സിലാക്കാനും തിരിച്ചറിയാനും പരസ്പരം പങ്കിടാനും മനുഷ്യര്‍ക്കുള്ള കഴിവാണ് സഹാനുഭൂതി (Empathy). മറ്റുള്ളവരുടെ അനുഭവങ്ങളുമായി നമുക്ക് എത്രത്തോളം താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നു എന്നത് എമ്പതിയെ അടിസ്ഥാനമാക്കിയാണ്.