അല്ലാഹുവിന്റെ അനുഗ്രഹം കൂടെയുണ്ടാവാന്‍


اللهمَّ إنَّي أعوذُ بك من زوالِ نعمَتِك، و تَحَوُّلِ عافيَتِك، و فجْأةِ نقمتِك، و جميعِ سَخَطِك

''അല്ലാഹുവേ, നിന്റെ അനുഗ്രഹം നീങ്ങിപ്പോവുന്നതില്‍ നിന്നും ആരോഗ്യം മാറ്റപ്പെടുന്നതില്‍ നിന്നും പെട്ടെന്നുണ്ടാകുന്ന ശിക്ഷയില്‍ നിന്നും നിന്റെ എല്ലാ കോപത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു (സ്വഹീഹ് മുസ്ലിം 2739).''

ജീവിതത്തിന്റെ എല്ലാ മേഖലകളിലും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നവരാണ് നാം. അനുഗ്രഹങ്ങള്‍ നമുക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അത്രയുണ്ടെന്ന് ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കല്‍ ഒരു വിശ്വാസിയുടെ ബാധ്യതയാണ്.