കൗമാരക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അവയുടെ തീവ്രത മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുകയും കൗമാരക്കാരെ ആഴത്തില്‍ വീക്ഷിക്കുകയും ചെയ്യുന്നവര്‍ മലയാളിയുടെ ആശങ്കകളോട് പ്രതികരിക്കുന്നു.
എല്ലാ കാലത്തും പുതുതലമുറയിലെയും യുവാക്കളിലെയും ഒരു വിഭാഗത്തില്‍ നിന്ന് കലുഷിതമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് നടക്കുന്ന സംഭവങ്ങളുടെ തീവ്രത, അതിലെ ക്രൂരത, മനുഷ്യത്വ രാഹിത്യം എന്നിവയൊക്കെ ഭയപ്പെടുത്തുന്നതാണ് എന്നത് യാഥാര്‍ഥ്യമാണ്.