മികച്ചതാണ് നല്‍കേണ്ടത്; ഇഷ്ടമുള്ളതും


ഭൂമിയില്‍ നാം കൃഷിയിറക്കി പണിയെടുത്താലും വിളവും സമൃദ്ധിയും ലഭിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലമാണ്. നാം റബ്ബ് പറഞ്ഞപോലെ ചെലവഴിക്കണം.

''സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചതില്‍ നിന്നും നാം നിങ്ങള്‍ക്ക് ഭൂമിയില്‍ നിന്ന് ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നല്ലത് നിങ്ങള്‍ ചെലവഴിക്കുവിന്‍. ചെലവഴിക്കാന്‍ വേണ്ടി നിങ്ങളതില്‍ നിന്ന് മോശമായത് തെരഞ്ഞെടുക്കരുത്. കണ്ണ് ചിമ്മിക്കൊണ്ടല്ലാതെ അങ്ങനെയുള്ളത് നിങ്ങള്‍ സ്വീകരിക്കില്ലല്ലോ. നിങ്ങള്‍ അറിയുക, തീര്‍ച്ചയായും അല്ലാഹു ധന്യനും സ്തുത്യര്‍ഹനുമാണ്'' (ഖുര്‍ആന്‍ 2:267).