ദൈവം എല്ലാവര്‍ക്കും ഒരുപോലെ നല്‍കിയ ഒരേയൊരു സ്വത്താണ് സമയം! ഏറ്റക്കുറച്ചിലുകളില്ലാത്ത സമയം. ചിലര്‍ സമയത്തെ ഗംഭീരമായി ഉപയോഗപ്പെടുത്തി, മറ്റുള്ളവരേക്കാള്‍ മികച്ച ജീവിതാവസ്ഥകളിലേക്ക് വളര്‍ന്നു.
''സുന്ദരമായ ഈ ഭൂഗോളത്തില്‍ എനിക്ക് അനുവദിച്ച സമയം പരിപൂര്‍ണമായി അവസാനിച്ചു. സമയം തീരെയില്ല. അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം... അനന്തം... അനന്തമായ സമയം...''