റമദാനിലെ ഓരോ ദിവസത്തെ നോമ്പും തൊട്ടുമുമ്പുള്ള ദിവസത്തേക്കാള്‍ ആരാധനകള്‍ കൊണ്ട് മികച്ചതായിരിക്കണമെന്ന് നാം ആത്മാര്‍ഥമായി ആഗ്രഹിക്കുക.
റമദാന്‍ നമുക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിലാണ് ഒരു വിശ്വാസിയുടെ ശ്രദ്ധ പതിയേണ്ടത്. റമദാന്‍ ആഘോഷമോ ഉത്സവമോ അല്ല. അതൊരു ആരാധനയാണ്. വിശ്വാസം എന്നത് വാക്കും പ്രവൃത്തിയും ചേര്‍ന്നതാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. പ്രസ്തുത വിശ്വാസം ഏറിയും കുറഞ്ഞും ജീവിതത്തില്‍ ഉണ്ടാകും.