മികച്ച കരിയര്‍ നേടുന്നതിനൊപ്പം അവര്‍ നല്ല മനുഷ്യര്‍ കൂടിയാവട്ടെ


മക്കളുടെ ഉയര്‍ന്ന ഭാവിക്ക് ഏറെ പ്രാധാന്യം കല്പിക്കുന്നവരാണ് രക്ഷിതാക്കള്‍. അതിനായി എന്ത് ത്യാഗവും സഹിക്കാന്‍ സന്നദ്ധരാണ്. നല്ലൊരു കരിയര്‍ നേടിയെടുക്കുന്നതിന്റെ കൂടെ നല്ലൊരു മനുഷ്യനാവുക എന്നതിനു കൂടി നമ്മള്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്.

ണ്ടൊക്കെ സ്‌കൂള്‍ അവധിയെന്നാല്‍ പുസ്തകം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ മരം കേറലുകളും ഊഞ്ഞാലാട്ടങ്ങളും വിരുന്നുപോക്കിന്റെ കെട്ടിയൊരുക്കങ്ങളും നീന്തിത്തുടിക്കലുകളുടെ ചങ്ങാടം തുഴയലും നാടന്‍ കളികളുടെ അഴിഞ്ഞാട്ടങ്ങളുമായിരുന്നു. എന്നാല്‍ ഇന്ന് കുട്ടികളുടെ സ്‌കൂള്‍ അവധിയെന്നാല്‍ സ്‌കൂള്‍ പഠനത്തേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ പല പഠനങ്ങളുടെയും അവധിയില്ലായ്മയുടെയും കാലമായി മാറുന്നുവെന്ന് ആശങ്കപ്പെടേണ്ടതുണ്ട്.