ഒരു മാസക്കാലം മനസ്സിനെയും വാക്കിനെയും നോക്കിനെയും ലൈംഗിക ആസ്വാദനത്തെയും പിടിച്ചുനിര്‍ത്താന്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അവനു കഴിയുന്നുവെങ്കില്‍ ബാക്കി കാലത്തും അവന് അതിന് സാധിച്ചെന്നു വരാം.
പരിശുദ്ധ റമദാന്‍ ആഗതമാവുന്നു. വ്രതശുദ്ധിയുടെ മാസം. വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യങ്ങള്‍ എന്താണെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ 2:183ല്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ''സത്യവിശ്വാസികളേ, നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുന്നവരാകാന്‍ വേണ്ടി.''