പരീക്ഷാ പേടി നല്ലതാണ്, എന്തുകൊണ്ടെന്നാല്‍!


നമ്മുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും യാഥാര്‍ഥ്യമാകുന്നത് നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ്. അധ്വാനത്തിലൂടെ നേടിയെടുക്കുന്ന വിജയം കൂടുതല്‍ മധുരിക്കും. ഉന്നതമായ കരിയര്‍ സ്വപ്നം കാണുന്നവര്‍ അത് നേടിയെടുക്കാനുള്ള ഊര്‍ജവും ശക്തിയും സംഭരിച്ച് അടുക്കും ചിട്ടയോടും കൂടി പ്രവര്‍ത്തനം ക്രമീകരിക്കണം.

പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണല്ലോ വിദ്യാര്‍ഥി സമൂഹം. എസ് എസ് എല്‍ സി വിദ്യാര്‍ഥികളെ സംബന്ധിച്ച് ജീവിതത്തില്‍ ആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷയാണിത്. ഗൗരവം നഷ്ടപ്പെടുത്താതെ പരീക്ഷയെ സമീപിക്കുന്നവര്‍ക്ക് മികച്ച ഗ്രേഡുകള്‍ നേടാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ ഇനിയുള്ള ദിവസങ്ങളില്‍ പരമാവധി ഫലപ്രദമായ രീതിയില്‍ സമയത്തെ വിനിയോഗിക്കുകയാണെങ്കില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന കാര്യം സുനിശ്ചിതമാണ്.