പ്രവാസം; ചരിത്രം തിരിഞ്ഞൊഴുകുന്ന ജീവിത കാവ്യം


പ്രവാസ അനുഭവങ്ങള്‍ക്ക് ഒരേ നിറമാണ്, ഒരേ മണമാണ്. വിവിധ രാജ്യക്കാരാണെങ്കിലും ആവലാതികള്‍ക്ക് ഒരേ ഭാഷയാണ്. യൂനിഫോമില്ലെങ്കിലും നമ്മുടെ നാട്ടിലും ഈ കാഴ്ച സാധാരണം.

പുലര്‍ച്ചെ, കമ്പനി വണ്ടി വരുന്നതും കാത്ത് നീലക്കുപ്പായവും മഞ്ഞത്തൊപ്പിയുമിട്ട് നില്‍ക്കുന്നവരില്‍ കുറേയാളുകള്‍ മലയാളികളാണ്. നേപ്പാളിയും ബംഗാളിയും സിംഹളനും കൂട്ടത്തിലുണ്ട്. ഭാഷയുടെ വരമ്പുകള്‍ ചവിട്ടിത്തള്ളി അവര്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. പണിസ്ഥലത്തേക്ക് പോകാന്‍ ലേബര്‍ ക്യാമ്പില്‍ നിന്ന് തെരുവിലേക്ക് ഓടിയെത്തുന്നതിനു മുമ്പ് കാട്ടിക്കൂട്ടിയ വെപ്രാളങ്ങളെപ്പറ്റി പറഞ്ഞു ചിരിക്കുന്നു.


ഷെരീഫ് സാഗര്‍ എഴുത്തുകാരൻ, പത്രപ്രവർത്തകൻ