വിനയാന്വിതം ജീവിതം


റബ്ബിന്റെ ഇടപെടലുകള്‍ ജീവിതത്തില്‍ എപ്പോഴും ഉണ്ടാവുമെന്ന ഉറച്ച വിശ്വാസത്തോടെ പരീക്ഷണങ്ങളെ ക്ഷമയോടെ നേരിട്ടും, അനുഗ്രഹങ്ങളില്‍ സ്രഷ്ടാവിന് നന്ദി പ്രകടിപ്പിച്ചുമുള്ള ജീവിതമാവണം വിശ്വാസിയുടേത്.

''നമ്മുടെ പരീക്ഷണം അവര്‍ക്കെത്തുമ്പോള്‍ അവര്‍ വിനീതരാവാത്തതെന്ത് കൊണ്ട്? എന്നാല്‍, അവരുടെ മനസ്സുകള്‍ കടുത്തുപോയിരിക്കുന്നു, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്തോ അത് വളരെ നല്ലതാണെന്ന് പിശാച് അവര്‍ക്ക് തോന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ, തങ്ങള്‍ക്ക് നല്‍കപ്പെട്ട ഉദ്‌ബോധനങ്ങള്‍ അവര്‍ വിസ്മരിച്ചപ്പോള്‍ സകല സൗഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാം അവര്‍ക്ക് തുറന്നു കൊടുത്തു. നല്‍കപ്പെട്ട അനുഗ്രഹങ്ങളില്‍ അവര്‍ പുളകിതരായപ്പോള്‍ അവരെ നാം പെട്ടെന്ന് പിടികൂടി. അപ്പോഴോ അവരതാ എല്ലാറ്റിലും നിരാശരായിത്തീരുന്നു'' (ഖുര്‍ആന്‍ 6:43, 44)