കൗമാരക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അവയുടെ തീവ്രത മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുകയും കൗമാരക്കാരെ ആഴത്തില്‍ വീക്ഷിക്കുകയും ചെയ്യുന്നവര്‍ മലയാളിയുടെ ആശങ്കകളോട് പ്രതികരിക്കുന്നു.
ലഹരിയെന്ന വില്ലന്‍ യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും വളരെ വ്യാപകമായ ഒരു കാലമാണ്. മയക്കുമരുന്ന് ലഹരിയില്‍ എത്ര അക്രമങ്ങളും കൊലപാതകങ്ങളുമാണ് നമുക്കു ചുറ്റും നടക്കുന്നത്.