ദൈവത്തോടൊപ്പമുള്ള ലോകം എന്തിനെക്കാളും മികച്ചതാണ്, അതിനാല്‍ നാം അറിഞ്ഞുകൊണ്ട് ദൈവത്തെ ആരാധിക്കുകയും പഠിക്കുകയും വേണം. പാപികളുടെ മുന്നില്‍ പ്രത്യാശയുടെ വാതില്‍ തുറക്കപ്പെടണം.
പരസ്പരം പോര്‍വിളിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്ന ആളുകള്‍ ഏറെയായി താമസിച്ചിരുന്ന ഒരു ഗ്രാമത്തില്‍ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം തന്നോടു തന്നെ പോരാടിക്കൊണ്ടാണ് ജീവിച്ചത്. ഒന്നുകില്‍ കൊലയാളി അല്ലെങ്കില്‍ കൊല്ലപ്പെടുന്നവന്‍ എന്നതായിരുന്നു അയാളുടെ പാത.