ആറായി പകുത്ത കാരക്കച്ചീന്ത്


നോമ്പിന്റെ ഓര്‍മകള്‍ റമദാന്‍ മാസം പിറക്കും മുമ്പേ ആരംഭിക്കുന്നു. വിശ്വാസികളെ സംബന്ധിച്ച് ഏറെ പുണ്യം നിറഞ്ഞ മാസത്തെ വരവേല്‍ക്കാന്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും ഒരുങ്ങുന്ന തിരക്കിലാവും വീട്ടുകാര്‍.

ര്‍മകളില്‍ മധുരമുള്ളതിനെ നമ്മളെത്ര ഓമനിച്ചാണ് കൊണ്ടുനടക്കുക! അഞ്ചാം വയസ്സിലുള്ള റമദാന്‍ മാസം മുതലാണ്, എന്റെ നോമ്പോര്‍മകള്‍ തെളിയുന്നത്.