ഏറ്റവും സങ്കീര്‍ണമായ ഘടനയും പ്രവര്‍ത്തന വൈപുല്യവുമുള്ള മനുഷ്യ ശരീരത്തിലെ സുപ്രധാന സംവിധാനമാണ് മസ്തിഷ്‌കം (Brain). ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചരടുകള്‍ മനുഷ്യ മസ്തിഷ്‌കവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരാളുടെ ചിന്തകളുടെയും വിജ്ഞാനത്തിന്റെയും വികാരങ്ങളുടെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനം മസ്തിഷ്‌കവും നാഡീവ്യവസ്ഥയുമാണ്. മസ്തിഷ്‌കത്തിലെ ജൈവപ്രക്രിയകള്‍, മനുഷ്യന്റെ വികാരങ്ങള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ് ന്യൂറോ സൈക്കോളജി.