ബോര്‍ഡര്‍ലൈന്‍ പഴ്‌സണാലിറ്റി; അസ്ഥിര ബന്ധങ്ങളും ഒറ്റയ്ക്കാണെന്ന ആകുലതയും

നാജിയ ടി

എപ്പോഴും ദേഷ്യം. ചെറിയ കാര്യങ്ങള്‍ക്കു വരെ കരച്ചില്‍. ആര്‍ക്കും ഇഷ്ടമല്ല, ഒറ്റയ്ക്കാണെന്ന തോന്നല്‍. കുഞ്ഞുനാളിലേ ഭയങ്കര സെന്‍സിറ്റീവായിരിക്കും. എപ്പോഴും കൂട്ടുകാരോട് പ്രശ്നമുണ്ടാക്കും. പ്രശ്നങ്ങള്‍ കൂടിക്കൂടി വരും... ബോര്‍ഡര്‍ ലൈന്‍ പഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവരുടെ പ്രശ്‌നങ്ങള്‍ ഇങ്ങനെ പോകുന്നു.

തീവ്രമായ വൈകാരിക പ്രശ്നങ്ങളോടുകൂടിയ, ഒരാളെ ആത്മഹത്യയിലേക്കു വരെ എത്തിക്കുന്ന അവസ്ഥയാണ് ബോര്‍ഡര്‍ലൈന്‍ പഴ്സണാലിറ്റി ഡിസോര്‍ഡര്‍ (BPD). സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനാവാത്ത ഈ അവസ്ഥയെ ഇമോഷണലി അണ്‍സ്റ്റേബിള്‍ പഴ്സണാലിറ്റി ഡിസോര്‍ഡര്‍ (EUPD) എന്നും വിളിക്കുന്നു. നൂറില്‍ ഒരാള്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു എന്നാണ് പഠനങ്ങള്‍.


നാജിയ ടി എഴുത്തുകാരി, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്