ഇല്ലാത്തതിനെ കുറിച്ച് വേവലാതിപ്പെടുന്നതിലല്ല, ഉള്ളതില്‍ സന്തോഷിക്കുകയും കഴിവുകളില്‍ ഫോക്കസ് ചെയ്യുകയും ചെയ്താല്‍ വിജയം കൂടെയുണ്ടാകുമെന്ന് ജീവിച്ച് കാണിക്കുകയാണ് ആസിം വെളിമണ്ണ.
പരിമിതികളെ വകഞ്ഞുമാറ്റി വിജയകിരീടം ചൂടിയ കഥകള്‍ സമൂഹത്തിനു മുന്നില്‍ തുറന്നുവച്ച പ്രതിഭയാണ് ഹാഫിസ് ആസിം വെളിമണ്ണ. എല്ലാവര്‍ക്കും പ്രചോദനമാവുക, മറ്റുള്ളവര്‍ക്ക് കൈത്താങ്ങായി നിലകൊള്ളുക എന്നതാണ് ആസിം വെളിമണ്ണയുടെ പേരിലുള്ള ഫൗണ്ടേഷന്റെ മുദ്രാവാക്യം തന്നെ.