പിന്നെയും പിന്നെയും തീ കുണ്ഠങ്ങള്‍ തേടിപ്പറക്കുന്ന ഈയാംപാറ്റകള്‍


സമൂഹം എത്ര പരിഷ്‌കൃതമായിട്ടും ചില പൊട്ട ധാരണകള്‍ മാറുന്നില്ലെന്നത് ചില ദുര്‍ബോധനങ്ങള്‍ എത്രമാത്രം നമ്മെ ചുറ്റിപ്പിണഞ്ഞിട്ടുണ്ട് എന്നതിനു തെളിവാണ്. ദുരാചാരങ്ങള്‍ക്കും വിശ്വാസച്യുതികള്‍ക്കും എതിരെ കാമ്പയിനുകളിലൂടെ സമൂഹത്തെ ബോധവത്കരിച്ചവരില്‍ പോലും ജിന്നുബാധ സന്നിവേശിച്ചു എന്നതാണ് ഏറ്റവും പുതിയ വിശേഷം.

വിശ്വാസം എങ്ങനെയാണ് അന്ധവിശ്വാസത്തിലേക്കും അതുവഴി ഭീകരമായ ദുരന്തത്തിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കുന്നത് എന്നതിന്റെ നടുക്കുന്ന ഉദാഹരണമാണിത്. ഇതൊരു സംഭവകഥയാണ്.