ഡിസംബര്‍ 31 ജനുവരി ഒന്നിലേക്ക് കടക്കുന്നതോടെ ലോകത്തിന്റെ ഗതിയും പൊരുളും മാറും എന്ന് കരുതുന്നത് മൗഢ്യമാണ്. മനുഷ്യന്റെ ആയുസ്സിനെ സംബന്ധിച്ച് ഓരോ ദിവസവും മരണമെന്ന യാഥാര്‍ഥ്യത്തിലേക്കുള്ള കാല്‍വെപ്പുകളാണ്. തറപ്പിച്ചു പറയാവുന്ന ഒന്ന്, മരണം മാത്രം.
കലണ്ടറില്‍ വര്‍ഷം മാറുകയാണ്. 2024ല്‍ നിന്ന് 2025ലേക്കുള്ള മാറ്റം അക്കങ്ങളിലെ ലളിതമായ മാറ്റമാണ്. 2024ല്‍ ലോകം സാക്ഷിയായ നിരവധി സംഭവങ്ങളുണ്ട്. മനസ്സ് മരവിച്ചുപോകുന്ന ദുരന്തങ്ങള്‍, വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും തീര്‍പ്പാകാതെ തുടരുന്ന യുദ്ധ പ്രതിസന്ധികള്‍, ശാസ്ത്ര സാങ്കേതികരംഗത്തെ മികച്ച നേട്ടങ്ങള്‍- ഇങ്ങനെ പലതും കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ കണ്ടെത്താനാവും.