മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഗാര്‍ഹിക പ്രസവം പ്രോത്സാഹിപ്പിക്കാനാവില്ല. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനാണ് വില കല്പിക്കേണ്ടത്.
വീട്ടിലെ പ്രസവം വര്‍ധിക്കുന്നതായാണ് വാര്‍ത്തകള്‍. ഇത്തരം പ്രസവങ്ങള്‍ പലപ്പോഴും സങ്കീര്‍ണമാവുകയും കുട്ടിയോ അമ്മയോ മരിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിലുണ്ടായ അത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ നിസ്സാരമല്ല.