- നിരവധി യുവതികളും വിദ്യാര്‍ഥിനികളുമാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആഴത്തിലുള്ള രാഷ്ട്രീയബോധ്യവും വികസന കാഴ്ചപ്പാടുകളുമുള്ള യുവതലമുറയുടെ വലിയ പങ്കാളിത്തമാണ് പ്രാദേശിക ഭരണസംവിധാനങ്ങളില്‍ ഉണ്ടായത്. രാഷ്ട്രീയത്തിലെ തലമുറ മാറ്റം മാത്രമല്ല, പുതിയ കാലത്തെ പെകുട്ടികളുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ഇടപെടലുകളുടെ സാധ്യതകള്‍ കൂടിയാണ് സംഭവിക്കാന്‍ പോകുന്നത്. വിജയിച്ചവര്‍ വികസന സ്വപ്‌നങ്ങളും രാഷ്ട്രീയവും സംസാരിക്കുന്നു.
സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോള്‍ അത് ആള്‍ബലം മാത്രം വര്‍ധിപ്പിക്കുന്ന ഒന്നല്ല, രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറ്റുന്നു.
