ന്യൂനപക്ഷ രാഷ്ട്രീയം പുനപ്പരിശോധിക്കപ്പെടുമ്പോള്‍; യാഥാസ്ഥിതിക സമീപനങ്ങളെ എങ്ങനെ നേരിടും?


പരിഷ്‌കരണ മനോഭാവം മലബാര്‍ കലാപാനന്തരം മുസ്ലിം സാമൂഹിക- രാഷ്ട്രീയ- മതജീവിതത്തില്‍, സമുദായ അഭിവ്യദ്ധിയേയും സ്വത്വരൂപീകരണത്തെയും വളരെ സ്വാധീനിച്ചിട്ടുണ്ട്.

ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. ഇടതു-വലതു വെറുപ്പ് പ്രചാരണത്തിനെതിരെ കേരളീയ സമൂഹം നല്‍കിയ തക്കതായ മറുപടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് വളരെ പ്രതീക്ഷ അര്‍പ്പിക്കുന്നു.