മധ്യസ്ഥ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ജുഡീഷ്യല്‍ അധികാരം


ആര്‍ബിട്രേഷന്‍ ആക്ട് അനുസരിച്ചുള്ള ആര്‍ബിട്രേഷന്‍ ഘടന അടിസ്ഥാനപരമായി ശക്തമാണ്. നടപ്പാക്കുന്നതില്‍ സങ്കീര്‍ണതയുണ്ട് താനും.

2014ലാണ് മധ്യസ്ഥവിധി (ആര്‍ബിട്രല്‍ അവാര്‍ഡ്) പ്രഖ്യാപിച്ചത്. തര്‍ക്കമാരംഭിച്ചതാകട്ടെ 2007ലും. 2026 ആയിട്ടും ആ വിധിയിലൂടെ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി വിജയിച്ച കക്ഷി കാത്തിരിക്കുകയാണ്. ഈ അസാധാരണ കാലതാമസം ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ ആര്‍ബിട്രേഷന്‍ രംഗത്തെ സ്ഥിരം പല്ലവിയാണിത്.